Connect with us

International

യു എസില്‍ നിന്ന് ചൈന കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യും

Published

|

Last Updated

ബീജിംഗ്: ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മുറുകുന്നതിനിടെ ആശ്വാസ നടപടികളുമായി ചൈന രംഗത്തെത്തി. അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചു. ചൈനയുമായുള്ള വ്യാപാര നഷ്ടത്തില്‍ ഈ നീക്കം വലിയ ഗുണം ചെയ്യുമെന്ന് അമേരിക്ക പ്രതികരിച്ചു.

അമേരിക്കന്‍ കാര്‍ഷികോത്പന്നങ്ങളുടെയും ഊര്‍ജത്തിന്റെയും കയറ്റുമതി വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ രണ്ട് രാജ്യങ്ങളും ധാരണയിലെത്തിയതായി വാഷിംഗ്ടണില്‍ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും വ്യാപാര സംബന്ധമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും ധാരണയിലെത്തിയതായും പ്രസ്താവനയില്‍ പറയുന്നു.