ഛത്തീസ്ഗഢില്‍ സ്‌ഫോടനത്തില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: May 20, 2018 1:20 pm | Last updated: May 20, 2018 at 2:52 pm

ദന്തേവാദ: ഛത്തീസ്ഗഢില്‍ പോലീസ് വാഹനം സ്‌ഫോടനത്തില്‍ തകര്‍ന്ന് അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദന്തേവാദയിലെ ചോല്‍നാര്‍ ഗ്രാമത്തിലായിരുന്നു സംഭവം.

ഛത്തീസ്ഗഢ് സായുധ സേനയിലെ മൂന്ന് ജവാന്‍മാരും ജില്ലാ സേനയിലെ രണ്ട് പേരുമാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല