തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില കൂട്ടി

Posted on: May 20, 2018 9:26 am | Last updated: May 20, 2018 at 11:33 am

തിരുവനന്തപുരം: തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില കൂട്ടി.34 പൈസയുടെ വര്‍ധനവോടെ പെട്രോളിന്റെ വില തിരുവനന്തപുരത്ത് 80.35 രൂപയായി. ഡിസല്‍ വില 73.34 രൂപയായി. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിലവര്‍ധനക്ക് കാരണം.

കൊച്ചിയില്‍ പെട്രോള്‍ വില78.95 രൂപയും ഡിസല്‍ വില 71.95രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 79.30 രൂപയും ഡീസല്‍ വില 72.29 രൂപയുമാണ്.

ആണവ കരാരില്‍നിന്നും പിന്‍മാറിയ അമേരിക്ക ഇറാനെതിരെ ഉപരോധം പുനസ്ഥാപിച്ചതാണ് ആഗോള വിപണിയില്‍ ഇന്ധനവില വര്‍ധിക്കാനിടയാക്കിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇറക്കുമതി ചിലവ് കൂടിയതുമാണ് രാജ്യത്ത് ഇന്ധനവില ഉയരാന്‍ കാരണം.