കോഴിക്കോട് യുവതി വെടിയേറ്റ് മരിച്ചു; മകന്‍ കസ്റ്റഡിയില്‍

Posted on: May 20, 2018 9:13 am | Last updated: May 20, 2018 at 10:40 am

കോഴിക്കോട്: പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി(38)യാണ് മരിച്ചത്. സംഭവത്തില്‍ ഷൈജിയുടെ 16കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വനത്തില്‍നിന്നും കിട്ടിയ തോക്ക് മകന്‍ പരിശോധിക്കവെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വനത്തില്‍നിന്നും കിട്ടിയ നാടന്‍ തോക്കില്‍നിന്നാണ് യുവതിക്ക് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു.