കുമാരസ്വാമി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റി

Posted on: May 19, 2018 7:26 pm | Last updated: May 20, 2018 at 12:29 pm
SHARE


ബെംഗളൂരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ചയിലേക്ക് മാറ്റി. നേരത്തെ, മെയ് 21 തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു കുമാരസ്വാമി അറിയിച്ചിരുന്നത്. എന്നാല്‍, അന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ ദിനമായതിനാല്‍ സത്യപ്രതിജ്ഞ ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

പ്രതിപക്ഷത്തെ പ്രമുഖ ദേശീയ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും. 30 അംഗ മന്ത്രിസഭക്കാണ് ജെ.ഡി.എസ് കോണ്‍ഗ്രസ് സംഖ്യം രൂപം നല്‍കുന്നത് എന്നാണ് വിവരം. കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കും. വോട്ടെടുപ്പ് നടന്ന 222 സീറ്റുകളില്‍ ബിജെപിക്ക് 104 ഉം കോണ്‍ഗ്രസിന് 78ഉം ജെഡിഎസിന് 37ഉം സീറ്റുകളാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 111 സീറ്റുകളാണ് വേണ്ടിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here