Connect with us

National

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം അധികാരത്തിലേക്ക്; കുമാരസ്വാമി മുഖ്യമന്ത്രിയാകും

Published

|

Last Updated

ബെംഗളൂരു: വെറും 55 മണിക്കൂര്‍ ഭരണത്തിന് ശേഷം ബിജെപിയിലെ ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ച് ഒഴിഞ്ഞതോടെ കര്‍ണാടകയില്‍ ജെഡിഎസിലെ എച്ച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കും. ജെഡിഎസ്-കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കുമാരസ്വാമി ഗവര്‍ണറെ കണ്ട് സര്‍ക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചേക്കും. വിധാന്‍ സൗധയില്‍ രാജി പ്രഖ്യാപിച്ച ശേഷം യെദ്യൂരപ്പ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിസമര്‍പ്പിച്ചു.

എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കും. വോട്ടെടുപ്പ് നടന്ന 222 സീറ്റുകളില്‍ ബിജെപിക്ക് 104 ഉം കോണ്‍ഗ്രസിന് 78ഉം ജെഡിഎസിന് 37ഉം സീറ്റുകളാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 111 സീറ്റുകളാണ് വേ്ണ്ടിയിരുന്നത്.

Latest