ക്യൂബയില്‍ വിമാനം തകര്‍ന്ന് വീണ് നൂറിലധികം മരണം

Posted on: May 19, 2018 11:03 am | Last updated: May 19, 2018 at 1:35 pm
SHARE

ഹവാന: ഹവാനയിലെ ജോസ് മാര്‍തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ബോയിങ് വിമാനം തകര്‍ന്ന് വീണ് നൂറിലധികം പേര്‍ മരിച്ചു. രക്ഷപ്പെട്ട മൂന്ന് പേരുടെ നില ഗുരുതരമാണ്. ക്യൂബയുടെ ഔദ്യോഗിക മാധ്യമമായ ഗ്രാന്‍മയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യാത്രക്കാരും ജീവനക്കാരുമടക്കം 110 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഹവാനയില്‍നിന്നും കിഴക്കന്‍ ദ്വീപായ ഹോള്‍ഗ്വിനിലേക്ക് പോവുകയായിരുന്ന 737-201 ബോയിങ് വിമാനം വെള്ളിയാഴ്ച ഉച്ചയോടെയാണ് തകര്‍ന്ന്്് വീണത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും ക്യൂബക്കാരാണ്. ജീവനക്കാര്‍ ആറ് പേരും മെക്‌സിക്കന്‍ സ്വദേശികളാണ്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here