വിലകൂടിയ മൊബൈലിന് വേണ്ടി മകന്‍ വാശി പിടിച്ചു; അമ്മ ജീവനൊടുക്കി

Posted on: May 18, 2018 8:56 pm | Last updated: May 18, 2018 at 10:51 pm

കൊല്ലം: 35,000 രൂപയുടെ മൗബൈല്‍ ഫോണ്‍ വേണമെന്ന് വാശി പിടിച്ച മകന്റെ പ്രവൃത്തിയില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. കൂട്ടികള്‍ മൊബൈല്‍ ഫോണിന് അടിമകളാകുന്നതിന് വ്യക്തമായ മറ്റൊരു ഉദാഹരണവും കൂടിയാണ് സംഭവം.
നിലവില്‍ 9000 രൂപയുടെ ഫോണ്‍ ഈ വര്‍ഷം എസ് എസ് എല്‍ സി പാസായ മകന്റെ കയ്യിലുണ്ട്. ഇത് പോരെന്ന് പറഞ്ഞാണ് 35000 രൂപയുടെ ഫോണ്‍ വേണമെന്നും ആവശ്യപ്പെട്ട് മകന്‍ അമ്മയുടെ അടുത്ത് വാശി പിടിച്ചത്. ഫോണിന് വേണ്ടി വീട്ടില്‍ മകന്‍ നിരന്തരം വഴക്കിടുമായിരുന്നത്രെ.

കഴിഞ്ഞ ദിവസം അമ്മ മീന്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഫോണിന്റെ പേരില്‍ വീണ്ടും വഴക്കുണ്ടാകുകയും മകന്‍ മീന്‍പാത്രം തട്ടി മറിക്കുകയും ചെയ്തു. ഇതില്‍ മനം നൊന്ത അമ്മ തൊട്ടടുത്ത റെയില്‍വേ പാളത്തിലേക്ക് നടന്നു ട്രെയിനിനു മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം.