എം എല്‍ എയെ കാണാനില്ല; ബി ജെ പി കടത്തിയെന്ന് കോണ്‍ഗ്രസ്

Posted on: May 18, 2018 6:20 am | Last updated: May 18, 2018 at 12:22 am

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരവെ കോണ്‍ഗ്രസിന്റെ ഒരു എം എല്‍ എയെ കാണാനില്ല. മസ്‌കി മണ്ഡലത്തില്‍ നിന്ന് ജയിച്ച പ്രതാപ് ഗൗഡ പാട്ടീലിനെയാണ് കാണാതായത്. ഇയാള്‍ക്ക് ചില അസൗകര്യങ്ങളുണ്ടെന്നാണ് കോണ്‍ഗ്രസ് വക്താവ് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയത്. എന്നാല്‍, ഇയാളെ ബി ജെ പി നേതൃത്വം ഇടപെട്ട് ഡല്‍ഹിയിലേക്ക് കടത്തിയെന്നാണ് റിപ്പോര്‍ട്ട്.

അതിവിദഗ്ധമായാണ് പ്രതാപ് ഗൗഡ കോണ്‍ഗ്രസ് താവളത്തില്‍ നിന്ന് കടന്നത്. കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്ന് വിധാന്‍ സൗധയിലെ സത്യഗ്രഹ സമരത്തിന് പ്രതാപ് ഗൗഡ പാട്ടീല്‍ എത്തിയിട്ടില്ല.