ഡോര്‍ ടു ഡോര്‍ കാര്‍ഗോ നിരക്ക് ഏകീകരിച്ചു

Posted on: May 17, 2018 11:17 pm | Last updated: May 17, 2018 at 11:17 pm

ദുബൈ: ഇന്ത്യയിലേക്കുള്ള ഡോര്‍ ടു ഡോര്‍ കാര്‍ഗോ നിരക്ക് വര്‍ധിപ്പിക്കേണ്ടി വന്നത് കസ്റ്റംസ്, വിമാന ചരക്കു നികുതി അധികരിച്ചതു കൊണ്ടാണെന്നു എന്‍ ഡി എല്‍ എസ് എയര്‍ കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ ശിഹാബുദ്ധീന്‍ കാലിക്കറ്റ് ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കിലോക്ക് ശരാശരി എട്ടു ദിര്‍ഹമായിരുന്നു നിരക്ക്.

മെയ് ഒന്ന് മുതല്‍ അത് 11 ദിര്‍ഹം ആയിട്ടുണ്ട്. കപ്പല്‍ വഴിയുള്ളവക്ക് കിലോക്ക് എട്ട് ദിര്‍ഹം ഈടാക്കും. ഇന്ത്യന്‍ കാര്‍ഗോ അസോസിയേഷന്‍ തീരുമാനമാണിത്. ഗള്‍ഫിലാകെ ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിഹാബുദ്ദീന്‍ പറഞ്ഞു. എന്‍ ഡി എല്‍ എസ് ഒമ്പതാം ശാഖ ഷാര്‍ജയില്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍മാരായ അഹ്മദ് നിസാര്‍, പ്രദീപ് മ്മേളനത്തില്‍ പങ്കെടുത്തു.