നരേന്ദ്ര മോദി കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നു: സിദ്ധരാമയ്യ

Posted on: May 17, 2018 6:07 am | Last updated: May 17, 2018 at 1:09 am

ബെംഗളൂരു: കര്‍ണാടകയില്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുതിരക്കച്ചവടത്തിന് പ്രോത്സാഹിപ്പിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ.

117 എം എല്‍ എമാരുടെ പിന്തുണയുള്ള ജനതാദള്‍ എസ്- കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ വജുഭായ് വാല സന്നദ്ധനാകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. നിയമസഭാ കക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ ഡി എസ്- കോ ണ്‍ ഗ്രസ് സഖ്യത്തിന് സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ അവസരം തരണം. ജെ ഡി എസുമായുള്ള സഹകരണം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സിദ്ധരാമയ്യ തള്ളി.