Kerala
സഅദിയ്യ ശരീഅത്ത് പരീക്ഷാ ഫലം

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ശരീത്ത് കോളജ് ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തഖസ്സുസ് (ഫിഖ്ഹ് & അദബ്) മുത്വവ്വല്‍, അറബിക് ഡിപ്ലോമ എന്നീ കോഴ്‌സുകളിലാണ് പരീക്ഷ നടന്നത്. ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ലഭിച്ചവര്‍ യഥാക്രമം:
തഖസ്സുസ് ഫിഖ്ഹ്: അബൂത്വാഹിര്‍ ഫാളിലി പൊന്നങ്കോട്, സ്വലാഹുദ്ദീന്‍ ഫാളിലി വറ്റല്ലൂര്‍, ഹൈദരലി സഅദി അസ്സൈഗോളി. തഖസ്സുസ് അദബ്: മുഹമ്മദ് ഹിശാം സഅദി കാവപ്പുര, അഹ്മദ് റസാഖാന്‍ റസ്‌വി ബക്ഷീഗൗണ്‍ യു പി, മുഹമ്മദ് ആമിര്‍ സഅദി രാംപുര യു പി. ഡിപ്ലോമ ഇന്‍ അറബിക്ക്: ഫൈസ് അഹ്മദ് ഹാശ്മി കല്‍ക്കാലി ബിഹാര്‍, മുഹമ്മദ് ശാഫി അഹ്മദ് ശൈഖ്പുര ബിഹാര്‍, അഹ്മദ് ഹസന്‍ ലഗന്‍പര്‍വ യു പി. മുത്വവ്വല്‍: അബൂബക്കര്‍ സിദ്ദീഖ് പേരൂര്‍ കാസര്‍കോട്, മുഹമ്മദ് ദുന്നൂന്‍ കാനക്കോട് കാസര്‍കോട്, മുഹമ്മദ് യാസിര്‍ വേങ്ങര, മലപ്പുറം.
വിജയികളെ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജന. സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ അനുമോദിച്ചു.