പത്ത് പേരെ റാഞ്ചിയാല്‍ 20 പേരെ കൊണ്ടുവരും: കുമാര സ്വാമി

Posted on: May 17, 2018 6:14 am | Last updated: May 16, 2018 at 11:45 pm

ബെംഗളൂരു: ബി ജെ പി ഏതുവിധേനയും സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും എന്നാല്‍, പത്ത് പേരെ റാഞ്ചിയാല്‍ 20 പേരെ തിരിച്ചെത്തിക്കുമെന്നും ജനതാദള്‍ – എസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. കുതിരക്കച്ചവടവുമായി മുന്നോട്ടുപോകുന്ന ബി ജെ പിക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് കുമാരസ്വാമി നടത്തിയത്.

അതിനിടെ, ബി ജെ പിയില്‍ പിളര്‍പ്പുണ്ടാക്കാനുള്ള ശ്രമം കോണ്‍ഗ്രസും തുടങ്ങിയിട്ടുണ്ട്. ഡി കെ ശിവകുമാര്‍ ബി ജെ പിയിലെ ആറ് എം എല്‍ എമാരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറുകണ്ടം ചാടാനായി തങ്ങളുടെ എം എല്‍ എമാര്‍ക്ക് നൂറ് കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി കുമാരസ്വാമി നേരത്തെ ആരോപിച്ചിരുന്നു.