സഊദിക്ക് നേരെ വീണ്ടും യമൻ ഹൂതി മിസൈൽ ആക്രമണം: സഊദി  സേന തകര്‍ത്തു  

Posted on: May 16, 2018 7:12 pm | Last updated: May 18, 2018 at 9:15 pm
റിയാദ് :സഊദി അറേബ്യയുടെ ദക്ഷിണ നഗരമായ ജിസാൻ ലക്ഷ്യമാക്കി വീണ്ടും യമൻ കേന്ദ്രമായ ഹൂത്തികളുടെ മിസൈൽ ആക്രമണം.
ആക്രമണം സഊദി റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്സസ്  തകർത്തുവെന്ന് സഖ്യസേന വക്താവ് കേണൽ തുർകി അൽ-മാലിക്കി പറഞ്ഞു. ചൊവ്വാഴ്ച്ച വൈകീട്ടായിരുന്നു മിസൈലാക്രമണം,
ഹൂത്തി തീവ്രവാദികൾ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ  ഇറാനിയൻ ഭരണകൂടത്തിന്റെ പങ്ക് വ്യ ക്തമാക്കുന്നതായും   യു.എൻ പ്രമേയങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു