എടപ്പാളില്‍ യുവതിയും ആറ് വയസുകാരി മകളും തീകൊളുത്തി മരിച്ച നിലയില്‍

Posted on: May 16, 2018 11:57 am | Last updated: May 16, 2018 at 1:11 pm

എടപ്പാള്‍: യുവതിയേയും മകളേയും വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടക്കുളം കവുപ്ര മഠത്തില്‍വളപ്പില്‍ ബിജുവിന്റെ ഭാര്യ താര, മകള്‍ അമേഗ(ആറ്) എന്നിവരെയാണ് വീട്ടിനുള്ളിലെ മുറിക്കകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ 10നായിരുന്നു സംഭവം. വാതില്‍ പൊളിച്ച് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.