13 മന്ത്രിമാര്‍ തോറ്റു

Posted on: May 16, 2018 6:20 am | Last updated: May 16, 2018 at 12:24 am

ബെംഗളൂരു: ബി ജെ പി നേടിയ മേധാവിത്വത്തില്‍ കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നപ്പോള്‍ പരാജയപ്പെട്ടത് 13 മന്ത്രിമാരാണ്. ബണ്ട്വാളയില്‍ മത്സരിച്ച ബി രമാനാഥ റൈ, ഹൊലാല്‍ക്കരെയില്‍ ജനവിധി തേടിയ എച്ച് ആഞ്ജനേയ, ചന്നപട്ടണയിലെ എച്ച് രേവണ്ണ, തേരാദാളയിലെ ഉമാശ്രീ, ഉഡുപ്പിയിലെ പ്രമോദ്, ടി നാസിപ്പുരയിലെ എച്ച് സി മഹാദേവപ്പ, ഗുണ്ടല്‍പേട്ടിലെ ഗീതാ മഹാദേവപ്രസാദ്, സാഗര മണ്ഡലത്തിലെ കാഗോഡു തിമ്മപ്പ, അറയ്ക്കല്‍ഗുഡുവിലെ എ മഞ്ജു, ഉത്തര കര്‍ണാടകയില്‍ നിന്ന് ജനവിധി തേടിയ ശരണ്‍പ്രകാശ് പാട്ടീല്‍ എന്നിവര്‍ പരാജയപ്പെട്ട മന്ത്രിമാരില്‍ പെടും. ലൈംഗികാരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന എച്ച് വൈ മേത്തിയും പരാജയപ്പെട്ടു.