Connect with us

Gulf

മഹ്മൂദ് വഹീദ് അറബ് ഹോപ് മേക്കര്‍

Published

|

Last Updated

മഹ്മൂദ് വഹീദിന് അറബ് ഹോപ്‌മേക്കര്‍ പുരസ്‌കാരം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സമ്മാനിച്ചപ്പോള്‍

ദുബൈ: ഈജിപ്തില്‍ ഭവനമില്ലാത്ത വൃദ്ധരെ സഹായിക്കുന്ന മഹ്മൂദ് വഹീദ് ഇത്തവണത്തെ അറബ് ഹോപ് മേക്കര്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുരസ്‌കാരം കൈമാറി.

ഫൈനലില്‍ എത്തിയ അഞ്ചു പേര്‍ക്കും പത്തു ലക്ഷം ദിര്‍ഹം വീതം നല്‍കാന്‍ ശൈഖ് മുഹമ്മദ് വേദിയില്‍ വെച്ചു നിര്‍ദേശം നല്‍കി.
അറബ് മേഖലയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ആളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഓരോ വര്‍ഷവും പുരസ്‌കാരം നല്‍കാറുള്ളത്. അറബ് ഹോപ് മേക്കേഴ്സ് അക്കാദമി നിര്‍മിക്കുമെന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.

അഞ്ചു കോടി ദിര്‍ഹം ചെലവ് ചെയ്താണ് അക്കാദമി നിര്‍മിക്കുക. അറബ് ലോകത്തു ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വേണ്ടിയാണ് അക്കാദമി, ശൈഖ് മുഹമ്മദ് പറഞ്ഞു. ഈജിപ്തില്‍ നിന്നു തന്നെയുള്ള നവാല്‍ മുസ്തഫ, കുവൈത്തില്‍ നിന്നുള്ള നവാല്‍ മുസ്ലിം, ഇറാഖില്‍ നിന്നുള്ള സിഹാ ഗെര്‍ഗസ്, സുഡാനില്‍ നിന്നുള്ള ഫാരിസ് അലി എന്നിവരാണ് ഫൈനലില്‍ എത്തിയത്. 35 രാജ്യങ്ങളില്‍ നിന്ന് 87000 പേര്‍ അപേക്ഷ നല്‍കിയിരുന്നു. ഈജിപ്തില്‍ മആതനില്‍ അന എന്ന സംഘടനയുടെ ഡയറക്ടറാണ് മഹ്മൂദ് വഹീദ്.

Latest