വാരാണസിയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് 16 മരണം

Posted on: May 15, 2018 7:41 pm | Last updated: May 15, 2018 at 10:29 pm

വാരണാസി: വാരണാസി റെയില്‍വേ സ്‌റ്റേഷന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 16 പേര്‍ മരിച്ചു. നിരവധി പേര്‍ പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

വാരാണസിയിലെ കാണ്ഡിലായിരുന്നു സംഭവം. രണ്ടു തൂണുകള്‍ തകര്‍ന്നാണ് പാലം നിലംപൊത്തിയത്. കാറുകളും നിരവധി കാല്‍നടയാത്രക്കാരും തകര്‍ന്ന തൂണുകള്‍ക്കടിയില്‍ പെട്ടിട്ടുണ്ട്. പാലത്തിന്റെ പണിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് കോണ്‍ക്രീറ്റ് അവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും മന്ത്രി നീല്‍കാന്ത് തിവാരിയയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.