അതിര്‍ത്തിയിലെ വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Posted on: May 15, 2018 12:40 pm | Last updated: May 15, 2018 at 3:09 pm

ഹിരാനഗര്‍: ജമ്മു കശ്മീര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സാംബയിലുണ്ടായ വെടിവെപ്പില്‍ ബിഎസ്എഫ് ഭടന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മാങ്കുചക്ക് പോസ്റ്റിലാണ് സംഭവം.

അതിര്‍ത്തിക്കടുത്ത് സംശയാസ്പദമായ നീക്കം കണ്ട ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടനെയുണ്ടായ തിരിച്ചടിയില്‍ ഭടന് വെടിയേല്‍ക്കുകയായിരുന്നു. വൈദ്യ സഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.