കര്‍ണാടക തിരഞ്ഞെടുപ്പ്: കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ വികാരം വോട്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല

Posted on: May 15, 2018 11:30 am | Last updated: May 15, 2018 at 1:21 pm

കര്‍ണാടക: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെങ്കില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രഹരമാണ് ഫലസൂചനകള്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പിന് മുന്നെ നടത്തേണ്ട ഗ്യഹപാഠത്തിന്റെ കുറവാണ് കോണ്‍ഗ്രസിനെ ഈ നിലയിലേക്ക് എത്തിച്ചതെന്നുവേണം കരുതാന്‍. കേന്ദ്ര ഭരണത്തിലെ പോരായ്മകള്‍ കര്‍ണാടകയില്‍ വോട്ടാക്കി മാറ്റുന്നതിന് പകരം ബിജെപിക്കൊപ്പം സാമുദായിക പ്രീണനത്തിന് ശ്രമിച്ചതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണം.

നോട്ട് നിരോധനം മുതല്‍ ഇന്ധന വില വര്‍ധനയടക്കമുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇതിന് പുറമെ വികസനം കാര്യങ്ങളും ചര്‍ച്ചയായില്ല. അക്കാരണത്താല്‍ത്തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇക്കാര്യങ്ങളില്‍ വലിയൊരു പ്രതിരോധം തീര്‍ക്കേണ്ട ആവശ്യവും ബിജെപിക്കുണ്ടായില്ല. ഇതെല്ലാം ബിജെപിയുടെ വിജയത്തെ അനായാസമാക്കിയെന്നുവേണം കരുതാന്‍