Connect with us

Gulf

റമസാന്‍; ഓഫീസുകള്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ച രണ്ട് വരെ

Published

|

Last Updated

അബുദാബി: വിശുദ്ധ റമസാന്‍ മാസത്തിലെ പൊതുമേഖലാ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ച കഴിഞ്ഞ് രണ്ട് വരെയാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. നഗര പരിധിയിലെ പാര്‍ക്കിംഗ് സമയം അബുദാബി സിറ്റി മുന്‍സിപ്പാലിറ്റി പ്രഖ്യാപിച്ചു. തറാവീഹ് പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നവരെ പാര്‍ക്കിങ് ഫീസ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കും. മവാഖിഫ് പാര്‍ക്കിങ് ഫീസ്, റമദാനിലെ കസ്റ്റമര്‍ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തന സമയം എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ അഫയേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

എമിറേറ്റിലെ ഗതാഗത അതോറിറ്റി നിയമം അനുസരിച്ച് വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ രാത്രി 2 വരെയും ശനി മുതല്‍ ബുധന്‍ വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും, രാത്രി ഒമ്പത് മുതല്‍ 2.30 വരെയും, വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും, രാത്രി 9 മുതല്‍ അര്‍ധ രാത്രി വരെയും ഫീസ് അടക്കണം.

Latest