മാസങ്ങള്‍ കയറിയിറങ്ങിയിട്ടും നടപടിയില്ല; എഴുപതുകാരന്‍ വില്ലേജ് ഓഫീസിന് തീയിട്ടു

Posted on: May 14, 2018 12:34 pm | Last updated: May 14, 2018 at 1:35 pm

എറണാകുളം: ആമ്പല്ലൂരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ തീയിട്ടു. റീസര്‍വേ നടപടികള്‍ക്കായി മാസങ്ങളായി കയറിയിറങ്ങിയ ആമ്പല്ലൂര്‍ സ്വദേശി രവിയാണ് പെട്രോളൊഴിച്ച് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിയില്‍കയറി ഇയാള്‍ തീയിടുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ തീയണച്ചതിനാല്‍ വലിയ അപകടമൊഴിവായി. ഫയലുകള്‍ കത്തിനശിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ല.