നടന്‍ കലാശാല ബാബു അന്തരിച്ചു

അന്‍പതിലേറെ മലയാള ചിത്രങ്ങളില്‍ അറിയിച്ചു
Posted on: May 14, 2018 8:55 am | Last updated: May 14, 2018 at 10:07 am

കൊച്ചി: പ്രശസ്ത സിനിമ,സീരിയല്‍ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്.

നാടക വേദിയിലെ സ്ഥിരം സാന്നിധ്യമായ ബാബു 1977ല്‍ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളില്‍ ഏറെ തിളങ്ങിയ അദ്ദേഹം ടു കണ്‍ട്രീസ്, റണ്‍വേ, ബാലേട്ടന്‍, കസ്തൂരിമാന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്സ്, പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അന്‍പതിലേറെ മലയാള ചിത്രങ്ങളില്‍ അറിയിച്ചു. ആദ്യകാലത്ത് കലാശാല എന്ന പേരില്‍ ഒരു നാടക ട്രൂപ്പും അദ്ദേഹം തുടങ്ങിയിരുന്നു.