Connect with us

Kerala

വീണ്ടും കടക്ക് പുറത്ത്: മുഖ്യമന്ത്രിയുടെ യോഗത്തില്‍നിന്നും മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

Published

|

Last Updated

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തില്‍നിന്നും മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന പൗരപ്രമുഖരുടെ മുഖാമുഖം പരിപാടിക്കിടെയാണ് സംഭവം. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുവെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അധ്യക്ഷനായ മന്ത്രി ഇ ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയിക്കുകയായിരുന്നു.

എന്നാല്‍ പുറത്തുപോകാന്‍ തയ്യാറാകാത്ത മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലക്യഷ്്ണനും ജില്ലാ കമ്മറ്റി അംഗം വിവി രമേശനും ആവശ്യപ്പെടുകയായിരുന്നു. എന്നിട്ടും ഇറങ്ങാതിരുന്ന മാധ്യമപ്രവര്‍ത്തകരെ നോക്ക്ി മുഖ്യമന്ത്രിതന്നെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജില്ലയിലെ സമ്പന്നരെ ഉള്‍പ്പെടുത്തി സിപിഎം ജില്ലാകമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍നിന്നും തങ്ങളെ ഇറക്കിവിട്ടത് ചിലത് മറച്ച് വെക്കാനാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു

Latest