Connect with us

International

മലേഷ്യന്‍ മുന്‍പ്രധാനമന്ത്രി നജീബ് റസാക്കിന് രാജ്യം വിടാന്‍ വിലക്ക്

Published

|

Last Updated

കോലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന് രാജ്യം വിടാന്‍ വിലക്കേര്‍പ്പെടുത്തിയതായി എമിഗ്രേഷന്‍ അധിക്യതര്‍. നജീബും ഭാര്യയും വിദേശത്ത് ഒഴിവുദിനം ചിലവഴിക്കാന്‍ യാത്ര തിരിക്കാനിരിക്കെയാണ് വിലക്ക്. രാജ്യത്ത് ഈ ആഴ്ച ആദ്യം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഏറെക്കാലം ഭരണത്തിലിരുന്ന നജീബിന്റെ ബാരിസാന്‍ നാഷണല്‍ സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു.

അധികാരത്തിലിരിക്കെ പൊതുഖജനാവിലെ 700 ദശലക്ഷം ഡോളര്‍ വകമാറ്റിയെന്ന ആരോപണം നേരിടുന്നയാളാണ് നജീബ്. വ്യാഴാഴ്ചയാണ് മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മഹാതിര്‍ മൊഹമ്മദ് അധികാരത്തിലേറിയത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാണ് 92കാരനായ മഹാതിര്‍. പൊതുഖജനാവിലെ പണം വകമാറ്റിയതടക്കം എല്ലാ അഴിമതിക്കേസുകളും അന്വേഷിക്കുമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.

Latest