ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഭക്ഷണശാലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഭാഷണം തര്‍ക്കത്തിലേക്ക് നീങ്ങിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 40 കടകളും 50 വാഹനങ്ങളും അഗ്നിക്കിരയായി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഔറംഗബാദിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
ഇന്നലെ പകല്‍ സമയത്താണ് ഭക്ഷണശാലയില്‍വെച്ച് ഇരു വിഭാഗങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇത് വാട്‌സാപ് സന്ദേശങ്ങളിലും ഫോണ്‍കോളിലൂടെയും പടര്‍ന്നതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. വന്‍ പോലീസ് സംഘം നഗരത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.