ജിന്ന വിവാദം സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയെന്ന് വിദ്യാര്‍ഥി യൂണിയന്‍

Posted on: May 12, 2018 12:05 pm | Last updated: May 12, 2018 at 1:07 pm

ലക്‌നൗ: അലിഗഢ് സര്‍വകലാശാലയില്‍ ജിന്ന വിവാദം കുത്തിപ്പൊക്കിയതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളുടെ രാഷ്ട്രീയ അജണ്ടയെന്ന് വിദ്യാര്‍ഥി യൂണിയന്‍. കൈരാന ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നും വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. ഹിന്ദു വിഭാഗങ്ങളുടെ വോട്ടുകള്‍ പരമാവധി ധ്രുവീകരിച്ച് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിന്ന വിവാദം കുത്തിപ്പൊക്കിയത്.

ഇപ്പോള്‍ ജിന്നയുടെ ചിത്രം മാറ്റാന്‍ പറയുന്നത് അംഗീകരിച്ചാല്‍ പിന്നീട് സര്‍വകലാശാലയുടെ പേരും ചില വകുപ്പുകളുമൊക്കെ മാറ്റാന്‍ ഇവര്‍ ആവശ്യപ്പെടുമെന്നും ഇതിന് അവസാനമുണ്ടാകില്ലെന്നും സ്റ്റുഡന്റ്‌സ്് യൂണിയന്‍ പ്രസിഡന്റ് മഷ്‌കൂര്‍ ഉസ്മാനി പറഞ്ഞു. അലിഗഢിലെ സമരവും ജിന്നയുടെ ഫോട്ടോ വിവാദവും യുപിയില്‍ വീണ്ടും സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തിപകര്‍ന്നിട്ടുണ്ട്. ഈ മേഖലയില്‍ ബിജെപിക്കെതിരെ ദളിത് രോഷമുയരുന്നതില്‍നിന്ന് ശ്രദ്ധതിരിക്കാനും സമരം സഹായകമായി