ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് അമ്മ ശ്യാമള

Posted on: May 12, 2018 9:22 am | Last updated: May 12, 2018 at 12:25 pm

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ ശ്യാമള. ശ്രീജിത്തിനെ സിപിഎം നേതാക്കള്‍ കുടുക്കിയതാണെന്ന് അവര്‍ ആരോപിച്ചു.

ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ ഗൂഢാലോചന അനുസരിച്ചാണ്. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ വീട്ടില്‍ വെച്ചാണ് പ്രതിപ്പട്ടിക തയ്യാറാക്കിയത്. ഇവരിലേക്കും അന്വേഷണം നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു.

അതേസമയം, തന്റെ വീട്ടില്‍ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നതായും ഹര്‍ത്താല്‍ നടക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാനായിരുന്നു യോഗമെന്നും മറ്റ് തീരുമാനങ്ങളെക്കുറിച്ച് താന്‍ അറിയില്ലെന്നും പ്രിയ ഭരതന്‍ മാധ്യമങ്ങളോട് പറഞ്ഞു.