Connect with us

National

എസ് എസ് എഫ് ഡല്‍ഹി സോണിന് പുതിയ നേതൃത്വം

Published

|

Last Updated

ന്യൂഡല്‍ഹി: എസ് എസ് എഫ് ഡല്‍ഹി സോണ്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അബ്ദുറഹ്മാന്‍ ബുഖാരി( ജാമിഅ മില്ലിയ)ജനറല്‍ സെക്രട്ടറി ബാസിം മീറാന്‍ നൂറാനി ( ഡല്‍ഹി സര്‍വകലാശാല)ഫൈനാന്‍സ് സെക്രട്ടറി ഇബ്രാഹിം സിദ്ദീഖി( ജാമിഅ മില്ലിയ) വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഹികമി( അംബേദ്കര്‍ സര്‍വകലാശാല) ശാഹിദ് പാലേരി( ജെ എന്‍ യു) ജോ. സെക്രട്ടറി നൗഫല്‍ സഖാഫി (ജാമിഅ മില്ലിയ) , എന്‍ എസ് അബ്ദുല്‍ ഹമീദ് നൂറാനി ( ജാമിഅ മില്ലിയ). ഡല്‍ഹി മര്‍കസില്‍ നടന്ന കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ അബ്ദുല്‍ ഖാദര്‍ നൂറാനി നിയന്ത്രിച്ചു. മുഖ്യാതിഥിയായി എസ് വൈ എസ് മലപ്പുറം ജില്ലാ ജോ. സെക്രട്ടറി ജമാല്‍ മാസ്റ്റര്‍ കരുളായി പങ്കെടുത്തു. മൂസ മുസ്‌ലിയാര്‍, ഉനൈസ് നൂറാനി വാളക്കുളം, റഊഫ് നൂറാനി ആതവനാട്, അബൂബക്കര്‍, ശമീര്‍ നൂറാനി സംബന്ധിച്ചു.

ഡല്‍ഹിയിലെ വിവിധ സര്‍വകലാശാല യുനിറ്റുകളിലെ കൗണ്‍സിലും ഭാരവാഹി തിരഞ്ഞെടുപ്പും പൂര്‍ത്തികരിച്ചാണ് സോണ്‍കമ്മിറ്റിയുടെ കൗണ്‍സില്‍ നടത്തിയത്. വിസ്ഡം , െ്രെടനിംഗ് , കള്‍ച്ചറല്‍ സമിതികളുടെ കീഴിയിലാണ് എസ് എസ് എഫ് ഡല്‍ഹി സോണ്‍ വിവിധ പദ്ധതികളാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. നിലവില്‍ ഡല്‍ഹി, ജാമിഅ മില്ലിയ സര്‍വകലാശാലകളില്‍ വിസ്ഡം ഹോസ്റ്റലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ അക്കാദമിക വര്‍ഷത്തില്‍ കൂടുതല്‍ വിസ്ഡം ഹോസ്റ്റലുകള്‍ തുറക്കും. ഓരോ വര്‍ഷവും അക്കാദമിക സമ്മിറ്റുകള്‍, ഡല്‍ഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്നതിന് കേരളത്തിലെ ക്യാമ്പസ് യൂനിറ്റുകളുമായി സഹകരിച്ച് കരിയര്‍ കൗണ്‍സിലിംഗ് പ്രോഗ്രാമുകള്‍, എന്നിവ സംഘടന ഇതിനോടകം നടത്തി വരുന്നുണ്ട്. ഡല്‍ഹിയിലെ കേന്ദ്രസര്‍വകലാശാലകളടക്കമുള്ള രാജ്യത്തെ പ്രധാന ക്യാമ്പസുകളെ പരിചയപ്പെടുത്തുന്നതിന് ചലോ ദില്ലി എന്നപേരില്‍ ഈ മാസം അവസാനം കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കൊച്ചി കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കും.