Connect with us

National

കെഎം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ കൊളീജിയത്തില്‍ ധാരണ

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ കൊളീജിയത്തില്‍ ധാരണയായി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മെയ് 16ന് കൊളീജിയം വീണ്ടും ചേരും.

ഇന്ന് ഉച്ചക്ക് ചേര്‍ന്ന കൊളീജിയത്തില്‍ കെ എം ജോസഫിന്റെ പേര് വീണ്ടും നല്‍കാന്‍ ഐകകണ്‌ഠ്യേനയാണ് ധാരണയിലെത്തിയത്. കെഎം ജോസഫിനൊപ്പം മറ്റു ജഡ്ജിമാരുടെ പേരും ഉള്‍പ്പെടുത്തി പുതിയ പട്ടിക നല്‍കാനാണ് ധാരണയെന്ന് അറിയുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് കൊളീജിയം വീണ്ടും ചേരുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ചന്‍ ഗോഗോയ്, എം ബി താക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിലാണ് തീരുമാനം.