വാരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted on: May 11, 2018 1:16 pm | Last updated: May 11, 2018 at 3:01 pm

കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് അന്വേഷണം ശരിയായ ദിശയിലാണ്. എസ് ഐ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

വാരാപ്പുഴ സ്വദേശി വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത് . കസ്റ്റഡിയിലിരിക്കെ പോലീസിന്റെ ക്രൂര മര്‍ദനത്തിലാണ് ശ്രീജിത്ത് കൊല്ലപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് വാരാപ്പുഴ സ്റ്റേഷനിലെ എസ്‌ഐ ജിഎസ് ദിപക്, അന്വേഷണ ചുമതലയുണ്ടായിരുന്ന പറവൂര്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, ആര്‍ടിഎഫ് അംഗങ്ങളായ പിപി സന്തോഷ് കുമാര്‍,ജിതിന്‍രാജ്,എംഎസ് സുമേഷ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.