ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതി ബിജെപി എംഎല്‍എയെന്ന് സിബിഐ സ്ഥിരീകരിച്ചു

Posted on: May 11, 2018 12:30 pm | Last updated: May 11, 2018 at 2:00 pm
SHARE

ലക്‌നൗ: ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എയുടെ പങ്ക് സിബിഐ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍വെച്ചാണ് പെണ്‍കുട്ടിയെ കുല്‍ദീപ് സിംഗ് സെനഗര്‍ ബലാത്സംഗം ചെയ്തതെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് സെനഗറിന്റെ വനിതാ സഹായി മുറിക്ക് പുറത്ത് കാവല്‍ നിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നതില്‍ പോലീസ് കാലതാമസം വരുത്തി. വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുന്നതിലും വീഴ്ച വരുത്തിയെന്നും ഇത് പ്രതികളെ സംരക്ഷിക്കുന്നതിനായിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് സിബിഐ പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്.