നഴ്‌സുമാരുടെ ശമ്പള വര്‍ധന: മാനേജ്‌മെന്റുകളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

Posted on: May 11, 2018 7:17 am | Last updated: May 11, 2018 at 9:58 am

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച വിജ്ഞാപനത്തിന് എതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി നിശ്ചയിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് മാനേജ്‌മെന്റുകളുടെ വാദം.

നേരത്തെ മാനേജ്‌മെന്റുകളുടെ ഹര്‍ജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു.സുപ്രീംകോടതി  നിയമിച്ച പ്രത്യേക സമിതി നിര്‍ദേശിച്ചതിലും കുറഞ്ഞ ശമ്പളമാണ് പല ആശുപത്രികളിലും നല്‍കുന്നതെന്ന് വിലയിരുത്തിയാണ്  ഹൈക്കോടതി സി‌ംഗിൾ ബഞ്ച് ഹർജി നിരാകരിച്ചത്. മാനേജ്മെൻറുകൾക്ക് വേണമെങ്കിൽ ഡിവിഷൻ ബഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.