എതിരില്ലാത്ത സ്ഥാനാര്‍ഥികളെ വിജയികളായി പ്രഖ്യാപിക്കരുത്

പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് 14ന് തന്നെ
Posted on: May 11, 2018 6:14 am | Last updated: May 11, 2018 at 12:36 am
SHARE

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എതിരില്ലാത്ത 17,000 ഓളം വരുന്ന സ്ഥാനാര്‍ഥികളെ വിജയികളായി പ്രഖ്യാപിക്കാനാകില്ലെന്ന് സുപ്രീം കോടതി. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം തിരഞ്ഞെടുപ്പ് 14ന് നടക്കുമെന്നും സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താന്‍ അധികൃതര്‍ പ്രതിജ്ഞാബദ്ധമാണെന്നും കോടതി വ്യക്തമാക്കി. എതിര്‍ സ്ഥാനാര്‍ഥികളില്ലാത്ത സാഹചര്യം ഗൗരവകരമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ഇമെയില്‍ വഴി അയക്കുന്ന നാമനിര്‍ദേശ പത്രിക സ്വീകരിക്കരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇമെയില്‍ മുഖേനെയുള്ള നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കണമെന്ന ബംഗാള്‍ ഹൈക്കോടതിയുടെ നിര്‍ദേശം മേല്‍ക്കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ മാസം 23നാണ് ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് 800 ഓളം നാമനിര്‍ദേശ പത്രിക സി പി എം സമര്‍പ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here