Connect with us

Kerala

വരാപ്പുഴ കസ്റ്റഡികൊല: നാല് പോലീസുകാരെ കൂടി പ്രതിചേര്‍ത്തു

Published

|

Last Updated

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡികൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ നാല് പോലീസുകാരെ കൂടി പ്രതിചേര്‍ത്തു. വരാപ്പുഴ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജയാനന്ദന്‍, സിപിഒമാരായ സുനില്‍ ബേബി, സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരെയാണ് പുതുതായി പ്രതിചേര്‍ത്തത്.

ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെച്ച് മര്‍ദിക്കുന്നതിന് കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ക്രൂരമായ മര്‍ദനം തടയാന്‍ ശ്രമിച്ചില്ല, മര്‍ദനത്തെ കുറിച്ച് മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്നിവയും ഇവര്‍ക്കെതിരായ കുറ്റങ്ങളാണ്. ഇവരെ പ്രതികളാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

നേരത്തെ, പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വാരാപ്പുഴ എസ്‌ഐ ദീപക്ക് എന്നിവരേയും ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായിരുന്ന സുമേഷ്, ജിതിന്‍, സന്തോഷ് എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു. അവധിയിലായിരുന്ന എസ്‌ഐ ദീപക് സ്‌റ്റേഷനിലെത്തിയാണ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. എസ്‌ഐ അവധിയിലായിരുന്നതിനാല്‍ ജയനന്ദനായിരുന്നു സ്‌റ്റേഷന്റെ ചുമതല.

 

---- facebook comment plugin here -----

Latest