ഇരട്ട പൗരത്വം: ആസ്‌ത്രേലിയയില്‍ അഞ്ച് എംപിമാര്‍ ആയോഗ്യരായി

Posted on: May 9, 2018 1:37 pm | Last updated: May 9, 2018 at 3:57 pm

കാന്‍ബറ: ഇരട്ട പൗരത്വത്തിന്റെ പേരില്‍ ആസ്‌ത്രേലിയയില്‍ അഞ്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്കൂടി പുറത്തായി. ഭരണഘടനാ നിയമം ലംഘിച്ച് ഇരട്ട പൗരത്വം നിലനിര്‍ത്തിയതിന് കഴിഞ്ഞ വര്‍ഷം 10 എംപി മാരേയും സെനറ്റര്‍മാരേയും പുറത്താക്കിയിരുന്നു.

സെനറ്റര്‍ കാറ്റി ഗല്ലഗേറിനെ ഒരു കോടതിയാണ് ഇന്ന് അയോഗ്യത പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് പ്രതിപക്ഷപാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ് എംപിമാരായ ജസ്റ്റിന്‍ കേ, ജോഷ് വില്‍സണ്‍, സൂസന്‍ ലാമ്പ് എന്നിവര്‍ സ്ഥാനം രാജിവെക്കുകയായിരുന്നു. മറ്റൊരു എംപിയായ റെബേക്ക ഷാര്‍കിക്കും എംപി സ്ഥാനം നഷ്ടമായി.