പശ്ചിമ ബംഗാളില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് പീഡനം; രണ്ട് പേര്‍ പിടിയില്‍

Posted on: May 9, 2018 1:10 pm | Last updated: May 9, 2018 at 2:54 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവന്ന രണ്ട് പേര്‍ അറസ്റ്റില്‍.

ഒരു സുരക്ഷാ ഗാര്‍ഡും ഇയാളുടെ സുഹ്യത്തും കഴിഞ്ഞ രണ്ട് മാസമായി തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി.

ഇരുവരേയും അറസ്റ്റ് ചെയ്ത പോലീസ് പോക്‌സ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.