ഹര്‍ത്താലിനിടെ താനൂരില്‍ ബേക്കറി കൊള്ളയടി: മുഖ്യപ്രതി അറസ്റ്റില്‍

Posted on: May 9, 2018 1:02 pm | Last updated: May 9, 2018 at 1:02 pm

താനൂര്‍: സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ താനൂര്‍ കെ ആര്‍ ബേക്കറി തകര്‍ത്ത സംഭവത്തിലെ പ്രധാന സൂത്രധാരനെ പോലീസ് പിടികൂടി. ചാപ്പപ്പടി സ്വദേശി പാണാച്ചിന്റെ പുരക്കല്‍ അന്‍സാര്‍ (22) ആണ് പിടിയിലായത്. ബേക്കറിയുടെ പൂട്ട് തകര്‍ത്ത് സാധനങ്ങള്‍ കൊള്ളയടിച്ചതില്‍ പ്രധാനിയാണ് പിടിയിലായത്.

കഴിഞ്ഞ വര്‍ഷം തീരദേശത്ത് നടന്ന അക്രമ സംഭവങ്ങളിലടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. തിരൂര്‍ കെ ജി പടിയില്‍ വെച്ച് എസ് ഐ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.