മാഹി ഇരട്ടക്കൊലപാതകം: പുതുച്ചേരി ഉന്നത പോലീസ് സംഘം ഇന്നെത്തും

Posted on: May 9, 2018 11:25 am | Last updated: May 9, 2018 at 12:53 pm

മാഹി: മാഹിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളുടെ പേരില്‍ 500ലധികം പേര്‍ക്കെതിരെ മാഹി പോലീസ് കേസെടുത്തു. സിപിഎം-ആര്എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

അതേ സമയം ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുവാന്‍ പുതുച്ചേരി ഡിജിപി സുനില്‍കുമാര്‍ ഗൗതം, സീനിയര്‍ പോലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്ത എന്നിവര്‍ ഉച്ചയോടെ മാഹിയിലെത്തും.