ജമ്മു കശ്മീരില്‍ കല്ലേറില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നല്‍കും

Posted on: May 8, 2018 10:16 pm | Last updated: May 9, 2018 at 10:56 am

ചെന്നൈ: ജമ്മു കശ്മീരില്‍ കല്ലേറില്‍ മരിച്ച തമിഴ് യുവാവിന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രി എടാപ്പടി കെ പളനി സ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കുടുംബത്തോടൊപ്പം ജമ്മു കശ്മീരിലെത്തിയ 25കാരനായ അര്‍ തിരുമണി പ്രതിഷേധക്കാരുടെ കല്ലേറില്‍ പരുക്കേറ്റതിനെത്തുടര്‍ന്നാണ് മരിച്ചത്. തിരുമണിയുടെ മാതാവിനും സംഭവത്തില്‍ പരുക്കേറ്റിരുന്നു. ഗുല്‍ബര്‍ഗില്‍വെച്ചായിരുന്നു സംഭവം. വാനിലെത്തിയ തമിഴ്‌നാട് ടൂറിസ്റ്റ് സംഘത്തിന് നേരെ ഒരു കൂട്ടം പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നു.