കര്‍ണാടകയില്‍ ബിജെപി വിജയിക്കുമെന്ന തരത്തില്‍ പ്രചരിച്ച സര്‍വേ വ്യാജമെന്ന് ബിബിസി

Posted on: May 8, 2018 8:01 pm | Last updated: May 8, 2018 at 8:01 pm

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട സര്‍വേ ഫലവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബിബിസി ചാനല്‍. ബിബിസിയുടെ സര്‍വേ എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട സന്ദേശം വ്യാജമാണെന്നും ബിബിസി ഇന്ത്യയില്‍ ഇത്തരത്തില്‍ പ്രീപോള്‍ സര്‍വേകള്‍ നടത്താറില്ലെന്നും ബിബിസി ഇന്ത്യ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ജനതാ കി ബാത് എന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട സര്‍വേയില്‍ ബിജെപി 135 സീറ്റുകള്‍ നേടുമെന്നായിരുന്നു വ്യാജ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് ഈ സന്ദേശം പ്രചരിപ്പിക്കപ്പെട്ടത്. ബിബിസി ഇന്ത്യ പേജിലേക്കുള്ള ലിങ്ക് സഹിതമായിരുന്നു സന്ദേശം എത്തിയിരുന്നത്.