ക്രമസമാധാനനില തകര്‍ന്നു; മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: ചെന്നിത്തല

Posted on: May 8, 2018 1:27 pm | Last updated: May 8, 2018 at 3:31 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും സര്‍ക്കാര്‍ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പദവി ഒഴിയുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് അടിക്കടി അക്രമങ്ങള്‍ അരങ്ങേറാന്‍ കാരണം. സിപിഎമ്മും ബിജെപിയും കേരളത്തിന് ശാപമാണ്. കാശിന് കൊള്ളാത്ത ഡിജിപിയാണ് കേരളത്തിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.