ബി ജെ പി നേതാവ് പീഡിപ്പിച്ചെന്ന്, അഭിഭാഷക തലമുണ്ഡനം ചെയ്തു

Posted on: May 8, 2018 6:15 am | Last updated: May 7, 2018 at 11:54 pm

ലക്‌നോ: ബി ജെ പി നേതാവ് ബലാത്സംഗം ചെയ്തുവെന്നും മൂന്ന് വര്‍ഷമായി മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ച് വനിതാ അഭിഭാഷക പത്രസമ്മേളനത്തിനിടെ തല മുണ്ഡനം ചെയ്തു. ബി ജെ പി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ സതീഷ് ശര്‍മക്കെതിരെയാണ് ആരോപണം. അശ്ലീല ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് മൂന്ന് വര്‍ഷമായി ഭീഷണിപ്പെടുത്തുന്നു.

പോലീസിനെ സമീപിച്ചെങ്കിലും നടപടയെടുത്തില്ല. സതീഷ് ശര്‍മക്ക് രാഷ്ട്രീയ പിന്തുണയുള്ളതിനാലും താന്‍ ദളിത് യുവതിയായതിനാലുമാണ് നീതി ലഭിക്കാത്തത്. കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ട്. അവധ് ബാര്‍ അസോസിയേഷന് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം ഉന്നാവോയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി ജെ പി നിയമസഭാംഗം കുല്‍ദീപ് സിംഗ് സെങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.