ഹവായിയില്‍ ലാവ പ്രവാഹത്തില്‍ 31 വീടുകള്‍ തകര്‍ന്നു

Posted on: May 7, 2018 10:34 am | Last updated: May 7, 2018 at 12:14 pm
SHARE

ഹവായ് സിറ്റി: ഹവായിയിയില്‍ കില്യുയ അഗ്നിപര്‍വ്വതത്തില്‍നിന്നും 200 അടി ഉയരത്തില്‍വരെ പരന്നൊഴുകുന്ന ലാവകള്‍ പതിച്ച് നിരവധി വീടുകള്‍ നശിച്ചു. ഇതുവരെ 31 വീടുകള്‍ക്ക് നാശം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ലാവപ്രവാഹത്തെത്തുടര്‍ന്ന് സമീപ പ്രദേശത്തുനിന്നും 1,700ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊന്നും പെട്ടന്നുതന്നെ പ്രദേശത്തേക്ക് മടങ്ങിവരാന്‍ കഴിയാത്ത അവസ്ഥായാണുള്ളതെന്ന് അധിക്യതര്‍ പറഞ്ഞു.

ലീലാനി എസ്റ്റേറ്റ് സബ് ഡിവിഷനിലെ വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. അഗ്നിപര്‍വ്വതത്തില്‍നിന്നുയര്‍ന്ന വിഷ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നിരിക്കുകയാണ്. അഗ്നിപര്‍വതത്തില്‍നിന്നുണ്ടാകുന്ന ഭൂചലലങ്ങളും ജനങ്ങളെ ഏറെ ഭീതിപ്പെടുത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here