ഹയര്‍ സെക്കന്‍ഡറി ഫലം പത്തിന്

Posted on: May 7, 2018 12:08 am | Last updated: May 7, 2018 at 10:06 am

തിരുവനന്തപുരം: ഈ വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 10ന് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡുകളുടെ സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

മൂല്യനിര്‍ണയവും ടാബുലേഷനും അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായി. മെയ് അവസാനവാരത്തോടെ പ്ലസ് വണ്‍ ഫലവും പ്രഖ്യാപിക്കും.