വൈസനിയം ബുക്ക് ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു

Posted on: May 6, 2018 10:40 pm | Last updated: December 26, 2018 at 4:39 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബുക്ക് ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു. മഅ്ദിന്‍ അക്കാദമി പ്രസിദ്ധീകരിച്ച സ്രഷ്ടാവ് എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ടെസ്റ്റ്.

ഒന്നാം സ്ഥാനം ഹാഫിള് മുഹമ്മദ് നിസാം.പി. വിളക്കോട്, രണ്ടാം സ്ഥാനം ഹാരിസ് അലി.പി.കെ. പറമ്പില്‍ പീടിക, മൂന്നാം സ്ഥാനം മുഹമ്മദ് റാസി.മുണ്ടേരി എന്നിവര്‍ കരസ്ഥമാക്കി.

കാഴ്ചയില്ലാത്തവരില്‍ നിന്ന് മുര്‍ശിദ് പാപ്പിനിപ്പാറ മഞ്ചേരി. സ്‌കൂള്‍ തലത്തില്‍ നിന്ന് നിസാമുദ്ദീന്‍ പളളിപ്പുറം എന്നിവര്‍ ബെസ്റ്റ് പെര്‍ഫോമെന്‍സ് അവാര്‍ഡിന് അര്‍ഹരായി. മറ്റു പ്രോത്സാഹനത്തിന് അര്‍ഹരായ ഇരുപത്തഞ്ച് പേരുടെ വിവരങ്ങളും പരീക്ഷാര്‍ത്ഥികളുടെ മാര്‍ക്കുകളും മഅ്ദിന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി പര്യടനത്തിനിടെ അമേരിക്കയില്‍ വെച്ച് വിജയികളെ പ്രഖ്യാപിക്കുകയും അനുമോദിക്കുകയും ചെയ്തു.