പണപ്പിരിവ് ആരോപണം: അശ്വതി ജ്വാലക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു

Posted on: May 5, 2018 3:54 pm | Last updated: May 5, 2018 at 6:00 pm

തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ പണപ്പിരിവ് ആരോപണം സംബന്ധിച്ച പരാതിയില്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. ഹരജിക്കാരന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നത്.

കൊല്ലപ്പെട്ട വിദേശ വനിതയുടെ പേരില്‍ അശ്വതി പണപ്പിരിവ് നടത്തിയെന്ന് കോവളം സ്വദേശി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഇയാള്‍ക്ക് തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. വിദേശ വനിതയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരില്‍ അശ്വതി 3.8 ലക്ഷം രൂപ പിരിപ്പിച്ചെന്നു ഹരജിക്കാരന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ അശ്വതി തങ്ങള്‍ക്കുവേണ്ടി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് വിദേശ വനിതയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. അശ്വതി ജ്വാലക്കെതിരായ അന്വേഷണം സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.