ഹാരിസണ്‍ ഭൂമി: ഹൈക്കോടതി വിധിക്ക് എതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

Posted on: May 5, 2018 1:42 pm | Last updated: May 6, 2018 at 10:39 am

തിരുവനന്തപുരം: ഹാരിസണ്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. വിധിക്ക് എതിരെ അപ്പീല്‍ നല്‍കാന്‍ റെവന്യൂവകുപ്പ് തീരുമാനിച്ചു. തുടക്കത്തില്‍ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നുവെങ്കിലും അപ്പീല്‍ നല്‍കാനുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പ് അപ്പീല്‍ നല്‍കാന്‍ പിന്നീട് തീരുമാനിക്കുകയായരിുന്നു.

ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന 38000 ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച നടപടി കഴിഞ്ഞ മാസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹാരിണ്‍ കമ്പനിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.