Connect with us

Kerala

മര്‍കസ് ശരീഅ സിറ്റി ഡീനായി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ചുമതലയേറ്റു

Published

|

Last Updated

കോഴിക്കോട്: മര്‍കസ് നോളേജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരീഅ സിറ്റിയുടെ പ്രഥമ ഡീനായി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ചുമതലയേറ്റു. ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ഡിഗ്രിയോ തത്തുല്യ ബിരുദമോ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സടക്കം ആഴത്തിലുള്ള ഇസ്ലാമിക പഠനം വളരെ ആധുനികമായി സംവിധാനിക്കുന്ന നാല് കോഴ്‌സുകളാണ് ശരീഅ സിറ്റിയില്‍ ആരംഭിക്കുന്നത്. ഈ കോഴ്‌സുകളടക്കമുള്ള മര്‍കസ് നോളജ് സിറ്റിയിലെ ശരീഅഃ പഠനങ്ങളുടെയും ശരീഅഃ ഗവേഷണങ്ങളുടെയും നേതൃത്വമായിരിക്കും ഡീനിനു കീഴില്‍ വരിക.

നാല്പത്തി രണ്ടു വര്‍ഷത്തെഔദ്യോഗിക ദര്‍സീ അധ്യാപന പരിചയമുള്ള പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കേരളത്തിനകത്തും പുറത്തും അറിയപ്പെട്ട ധാരാളം പണ്ഡിതന്മാരുടെ ഗുരുവാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി, സമസ്ത ഫിഖ്ഹ് കൗണ്‍സില്‍ കണ്‍വീനര്‍, സമസ്ത ഫത്വാ കമ്മിറ്റി അംഗം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട്, ജാമിഅ ഹികമിയ്യ പ്രിന്‍സിപ്പല്‍ തുടങ്ങിയ ചുമതലകള്‍ അദ്ദേഹം വഹിക്കുന്നു. തഹ് ഖീഖുല്‍ മത്വലബ് എന്ന അദ്ദേഹത്തിന്റെ അറബി ഗവേഷണ ഗ്രന്ഥം ലേകശ്രദ്ധ പിടിച്ചുപറ്റിയ ഗ്രന്ഥമാണ്. കൂടാതെ, അല്‍ ഫതാവാ അദ്ദഹബിയ്യ, അല്‍ മിന്‍ഹാജു സ്വഹീഹ് തുടങ്ങിയ അറബി ഗ്രന്ഥങ്ങളും ശാഫിഈ മദ്ഹബ്, ത്വരീഖത്ത്, മൂന്നു വാള്യങ്ങളുള്ള ഫതാവാ തുടങ്ങിയ മലയാള ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ജ്ഞാനപരമായ സംഭാവനകള്‍ക്ക് പത്തു അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Latest