ഗോവിന്ദച്ചാമിക്കായി ഡോ. ഉന്‍മേഷ് ഒത്തുകളിച്ചില്ലെന്ന് സര്‍ക്കാര്‍ 

Posted on: May 5, 2018 12:18 pm | Last updated: May 5, 2018 at 12:18 pm

തിരുവനന്തപുരം: ഗോവിന്ദച്ചാമി പ്രതിയായ ബലാത്സംഗ കൊലക്കേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഉന്മേഷിന് സര്‍ക്കാറിന്റെ ക്ലീന്‍ ചിറ്റ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ഉന്‍മേഷിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് കാണിച്ച് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. പ്രതി ഗോവിന്ദച്ചാമിക്കായി ഡോക്ടര്‍ ഒത്തുകളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടയാളാണ് ഉന്‍മേഷ്.

2011ല്‍ കേസിന്റെ വിചാരണ സമയത്ത് ഉന്‍മേഷ് പ്രതിഭാഗം ചേര്‍ന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഉന്‍മേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും അദ്ദേഹത്തിന് എതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസില്‍ നടപടികള്‍ തുടരുന്നതിനിടെ ഏ ഴ് വര്‍ഷത്തിന് ശേഷമാണ് ഉന്‍മേഷ് കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഉന്മേഷ് കുറ്റക്കാരനല്ലെന്ന് നേരത്തെ തൃശൂര്‍ വിജിലന്‍സ് കോടതിയും കണ്ടെത്തിയിരുന്നു.